0

‘ഞാൻ കണ്ടു, തൊട്ടരികിൽ; പഠിച്ചുവെച്ച പോർച്ചുഗീസിൽ എന്തൊക്കെയോ പറഞ്ഞു’; ക്രിസ്റ്റ്യാനോയെ കണ്ട സന്തോഷത്തില്‍ സിവിന്‍

Share
Spread the love

Auto Refresh and Link Loop

‘എന്താണ് പറയേണ്ടതെന്നറിയില്ല. ഞാൻ കണ്ടു, തൊട്ടരികിൽ. പഠിച്ചുവെച്ച പോർച്ചുഗീസിൽ എന്തൊക്കെയോ പറഞ്ഞു’. ഇത് പറയുമ്പോള്‍ സന്തോഷത്താൽ ആ ചെറുപ്പക്കാരന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസർ എഫ്സിയുടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാൻ ദുബായിൽ നിന്ന് റിയാദിലേക്ക് കാൽനടയായി യാത്ര നടത്തിയ കോഴിക്കോട് കോടഞ്ചേരിക്കാരൻ സിവിന്റെ വാക്കുകളാണ് ഇത്.

News18

ഏകദേശം 36 ദിവസം കൊണ്ട് 1200 കിലോമീറ്റർ നടന്ന് സിവിൻ കെപി ഏപ്രിൽ 11-നാണ് റിയാദിലെത്തിത്. തുടർന്ന് വ്യാഴാഴ്ച ഉച്ച റിയാദിലെ അൽ നസ്‌ർ സ്റ്റേഡിയത്തിനു വെളിയിൽ തന്റെ സൂപ്പർ താരത്തെ ഒന്ന് കണ്ടു. ഒ​രു ഒ​പ്പ് കി​ട്ടാ​ൻ കൈയി​ൽ ക​രു​തി​യ ടീ ​ഷ​ർ​ട്ട് എ​ടു​ത്ത് കൊ​ടു​ത്തു. സി​വി​ന്റെ സ്വ പ്നം ആ ​ടീ ഷ​ർ​ട്ടി​ൽ പ​തി​ഞ്ഞു. ഒ​രു സെ​ൽ​ഫി​യും പ​ക​ർ​ത്തി. എ​ല്ലാം​കൂ​ടി ഒ​ന്ന​ര മി​നിറ്റ്. ഗു​ഡ് ബൈ…​അ​പ്പോ​ഴേ​ക്കും ആ​ളു​ക​ൾ കൂ​ടി വാ​ഹ​നം മു​ന്നോ​ട്ടു​നീ​ങ്ങി. എന്നാൽ തന്റെ സൂപ്പർ താരത്തിനെ കണ്ട ഒന്നര മിനിറ്റ് തന്നെ സിവിന് ധാരാളമായിരുന്നു.

പരസ്യം ചെയ്യൽ

Also read-ക്രിസ്റ്റ്യാനോയെ കാണാൻ മലയാളി ആരാധകൻ നടന്നത് 1200 കിലോമീറ്റർ; ദുബായിൽ നിന്ന് റിയാദിലേക്ക്

റിയാദിൽ എത്തിയത് മുതൽ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങൾ സിവിൻ തൻെറ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് കൊണ്ടിരുന്നു.  മത്സരം കാണാൻ ടിക്കറ്റെടുത്ത സിവിൻ ഹോം ടീമിൻെറ ബെഞ്ചിൽ ഒരു സീറ്റും തരപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഏകദേശം 25000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണിത്. താൻ ദുബായിൽ നിന്ന് ഇത്രയും ദൂരം താണ്ടി കാൽനടയായി യാത്ര ചെയ്തത് ഒരേയൊരു കാര്യത്തിന് വേണ്ടി മാത്രമാണെന്നും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനോടുള്ള സ്നേഹവും ബഹുമാനവും മാത്രമാണ് അതിന് കാരണമെന്നും സിവിൻ നേരത്തെ തന്നെ പറഞ്ഞ‍ിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.